കോളെജ് വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു
ദില്ലി: ദില്ലിയില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. ദൗല കൗനിലെ രാംലാല്‍ ആനന്ദ് കോളജ് വിദ്യാര്‍ഥിനിയായ രാധിക തന്‍വാറാ (22) ണ് അജ്ഞാതന്റെ വെടിയേറ്റു മരിച്ചത്.
രാവിലെ 10.20 ഓടെയാണ് സംഭവം. കോളജിനു സമീപമുള്ള ഓവര്‍ ബ്രിഡ്ജില്‍ നിന്നു വെടിയേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിന് പിന്നാലാണ് രാധികയ്ക്ക് വെടിയേറ്റത്്. കൊലയ്ക്ക് പിന്നിലുള്ള കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
രാജ്യാന്തര വനിതാ ദിനത്തിലാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊല നടന്നിരിയ്ക്കുന്നത്.












Click it and Unblock the Notifications