19-ാം നിലയില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി
മുംബൈ: മുംബൈയില്‍ ഫ്‌ളാറ്റിന്റെ പത്തൊന്‍പതാം നിലയില്‍ നിന്ന് രണ്ടു കുട്ടികളെയും കൊണ്ടു ചാടി കോളെജ് അധ്യാപികയായ യുവതി ജീവനൊടുക്കി.മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മലാഡിലെ സഹ്യാദ്രി ബില്‍ഡിങില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
ഫ്‌ളാറ്റിലെ ഒന്‍പതാം നിലയില്‍ താമസിച്ചുകൊണ്ടിരുന്ന 31 വയസ്സുള്ള നിധി ഗുപ്തയാണ് മൂന്നും പത്തും വയസ്സായ മക്കളേയുമെടുത്ത് കെട്ടിടത്തില്‍ നിന്നു ചാടിയത്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. യുവതിയുടെ ഭര്‍ത്താവിനേയും ബന്ധുക്കളേയും ചോദ്യംചെയ്തു വരികയാണ്.












Click it and Unblock the Notifications