Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭം: യുവാവും യുവതിയും അറസ്റ്റില്‍

അമ്പലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയെന്ന പേരില്‍ ഒന്നരവര്‍ഷം കൂടെ താമസിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ പലര്‍ക്കു കാഴ്ചവച്ച കാമുകനും സുഹൃത്തായ യുവതിയും അറസ്റ്റിലായി.

ആലപ്പുഴ സ്വദേശി സജി (29), സുഹൃത്ത് നിഷ (24) എന്നിവരെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്.പുന്നപ്ര പറവൂരില്‍ െ്രെഡവറായി ജോലി ചെയ്തിരുന്ന സജി പുന്നപ്രവടക്ക് പഞ്ചായത്തിലാണ് കലവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയ്‌ക്കൊപ്പം താമസിച്ചിരുന്നത്.

സജിയുടെ ആര്യാട്ടെ വീടിനടുത്തുള്ള നിഷ എന്ന യുവതി ഈ വാടകവീട്ടിലെ നിത്യ സന്ദര്‍ശകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 23ന് ആലുവയിലെ ഒരു മൊബൈല്‍കടയില്‍ ജോലി വാങ്ങിനല്‍കാമെന്നു പറഞ്ഞ് സജിയും നിഷയുംകൂടി പെണ്‍കുട്ടിയെ കൊണ്ടുപോയിരുന്നു.

തുടര്‍ന്ന് 27 വരെ ഇരുവരുംചേര്‍ന്നു പെണ്‍കുട്ടിയെ ആലുവയിലെ വിവിധ ലോഡ്ജുകളിലെത്തിച്ച് ഒട്ടേറെപ്പേര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു വീട്ടിലെത്തിയ പെണ്‍കുട്ടി രണ്ടുദിവസംമുമ്പു വീട്ടുകാര്‍ക്കൊപ്പമെത്തി പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയെത്തുടര്‍ന്ന് നിഷയെ ഞായറാഴ്ച ആലുവയിലെ ലോഡ്ജില്‍നിന്നും സജിയെ ആര്യാട്ടുള്ള വീട്ടില്‍നിന്നും പോലീസ് പിടികൂടി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായിട്ടുണ്ട്.

അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+