ലോട്ടറി ഹര്‍ജി സ്വീകരിച്ചു; ചിദംബരത്തിന് നോട്ടീസ്

ലോട്ടറി വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ കേന്ദ്രം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ചോദിച്ച കോടതി ഇക്കാര്യത്തില്‍ പന്ത് കേന്ദ്ര സര്‍ക്കാരിന്റെ കോര്‍ട്ടിലാണെന്നും ചൂണ്ടിക്കാട്ടി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.
അതിനിടെ സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചിദംബരം ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്ക് അടിയന്തരമായി നോട്ടീസ് അയയ്ക്കാനാണ് കോടതിയുടെ ഉത്തരവ്. കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.












Click it and Unblock the Notifications