വിഎസിന്റെ കാര്യത്തില്‍ തീരുമാനം നീളും

വിഎസിന്റെ കാര്യമുള്‍പ്പെടെയുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം സംസ്ഥാന സമിതിക്കു വിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ട് സംസ്ഥാന സമിതി ചേരുന്നുണ്ട്. എന്നാല്‍ ഈ യോഗത്തിലും വിഎസിന്റെ കാര്യത്തില്‍ തീരുമാനമാകില്ലെന്നാണ് സൂചന.
16ന് ചേരുന്ന സംസ്ഥാന സമിതിക്കു ശേഷം മാത്രമായിരിക്കും സ്ഥനാര്‍ഥികളുടെ പേര് വ്യക്തമാകുയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജില്ലാ ഘടകങ്ങളുടെ അഭിപ്രായം കൂടി തേടിയശേഷമായിരിക്കും സംസ്ഥാന സമിതി ചേരുകയെന്നാണ് സൂചന.
കേന്ദ്ര നേതൃത്വം സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വിഎസിന്റേതുള്‍പ്പെടെയുള്ള കാര്യങ്ഹള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്താല്‍ മതിയെന്ന് സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ വി.എസിനെ സ്ഥനാര്‍ഥിയാക്കുന്നതില്‍ ഔദ്യോഗിക പക്ഷത്തിനുള്ള അഭിപ്രായ ഭിന്നതയാണ് തീരുമാനമെടുക്കുന്നതില്‍ നിന്ന് സെക്രട്ടേറിയറ്റിനെ പിന്തിപ്പിച്ചതെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications