Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ പ്രതിച്ഛായയെ ഭയക്കുന്നില്ല: ചാണ്ടി

Oommen Chandy
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രതിച്ഛായയെ കോണ്‍ഗ്രസിന് ഭയമില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ വെറും നാടകീയതയ്ക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിയ്ക്കുള്ളത്. എന്നാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടത് കെപിസിസി അധ്യക്ഷനും സോണിയാഗാന്ധിയുമാണ്. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

പാമോയില്‍ കേസില്‍ തന്നെ പ്രതിയാക്കിയാല്‍ അതിനെ നിയമപരമായും ധാര്‍മികമായും നേരിടും. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തി. കൊച്ചി മെട്രോ പദ്ധതി വൈകിപ്പിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ്. കേരളത്തില്‍ നിക്ഷേപങ്ങള്‍ കൊണ്ടു വരുന്നതില്‍ ഇടതു സര്‍ക്കാര്‍ പരാജയപ്പെട്ടു. കഴിഞ്ഞ അഞ്ച് കൊല്ലത്തെ ഇടതു ഭരണത്തിന്റെ ദുരനുഭവങ്ങള്‍ കേരളജനത തിരിച്ചറിയണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+