കുഞ്ഞാലിക്കുട്ടിയ്ക്കും ഭാര്യയ്ക്കുമെതിരെ ഹര്‍ജി

കുഞ്ഞാലിക്കുട്ടിയേയും ഭാര്യ കെ.എം. ഉമ്മുക്കുല്‍സുവിനേയും എതിര്‍കക്ഷികളാക്കി നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി പേരാമ്പ്ര സ്വദേശി എം.കെ. അബ്ദുള്‍ അസീസാണ് അഡ്വക്കറ്റ് പി.എം. ഹാരീസ് മുഖേന പരാതി നല്‍കിയത്.
1995ല്‍ തിരുവനന്തപുരം പിടിപി നഗറിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇതിന്റെ വരുമാന സ്രോതസ് അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ഭാര്യയുടേയും സഹായിയായ ഹസന്റേയും മറ്റും പേരില്‍ മുദ്രവില കുറച്ചു കാണിച്ചാണ് വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
കുഞ്ഞാലിക്കുട്ടിയും കുടുംബവും ആദായ നികുതി നിര്‍ണയത്തിന് വിധേയരാണ്. എന്നാല്‍, ഇതിനു സമര്‍പ്പിച്ച കണക്കുകളില്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരം കാണിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications