വേലി ചാടിയ ഇന്ത്യന്‍ പുലിക്ക് പാക്കില്‍ വീരമൃത്യു
ഇസ്ലാമാബാദ്: അതിര്‍ത്തി കടന്ന് പാകിസ്താനിലേക്ക് നുഴഞ്ഞുകയറിയ ഇന്ത്യന്‍ പുലിയെ പാക് അധികൃതര്‍ വെടിവെച്ചുകൊന്നു. ദക്ഷിണ സിന്ധ് പ്രവിശ്യയിലാണ് സംഭവം.
അതിര്‍ത്തി കടന്ന പുലി നഗര്‍പാര്‍ക്കറിനു സമീപമുള്ള ഗ്രാമത്തിലെത്തി കന്നുകാലികളെയും ജനങ്ങളെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പാക് അര്‍ധ സൈനിക വിഭാഗമെത്തിയാണ് പുലിയെ കൊന്നത്. ആദ്യം ഗ്രാമവാസികള്‍ പുലിയെ വളഞ്ഞ് വെടിവെച്ചെങ്കിലും അത് ചത്തില്ല. മുറിവേറ്റ പുലി കൂടുതല്‍ ശൗര്യത്തോടെ ആക്രമണം തുടര്‍ന്നു. ഇരുപതോളം ആടുകളെയും പശുക്കളെയും പുലി കൊന്നു.
പിന്നീട് അര്‍ധ സൈനികരെത്തി പുലിയെ വളഞ്ഞുവെടിവെച്ചുകൊല്ലുകയായിരുന്നു. പുലിയെ കൊന്ന നടപടി പാകിസ്താനിലെ വന്യജീവി സംരക്ഷകരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications