11കാരി മകള്‍ പ്രസവിച്ചു; മുത്തശ്ശിയ്ക്ക് പ്രായം 23
ലണ്ടന്‍: മുത്തശ്ശിയെന്ന് കേള്‍ക്കുമ്പോള്‍ മുടിയൊക്കെ നരച്ച് തൊലിയൊക്കെ ചുക്കിച്ചുളിഞ്ഞൊരു രൂപമാവും നമ്മുടെ മനസ്സിലുണ്ടാവുക. എന്നാല്‍ റൊമാനിയയിലെ റിഫ്ക സ്റ്റനേസ്‌കുവിന്റെ കാര്യം ഇങ്ങനെയല്ല, റിഫ്കയുടെ മകള്‍ മരിയ പതിനൊന്നാം വയസ്സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു. റിഫ്ക്കയ്ക്ക് പ്രായം ഇപ്പോള്‍ വെറും 23. ഇതോടെ ബ്രിട്ടിനിലെ ഇരുപത്തിയാറുകാരി മുത്തശ്ശിയുടെ റെക്കാര്‍ഡ് തിരുത്തി പ്രായം കുറഞ്ഞ മുത്തശ്ശിയുടെ റെക്കാര്‍ഡ് റിഫ്കയ്ക്ക് സ്വന്തമായിരിക്കുകയാണ്. എന്നാല്‍ ഇതു താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് റിഫ്ക പറയുന്നു.
പതിനൊന്നാം വയസിലായിരുന്നു റിഫ്കയുടെ വിവാഹം. പന്ത്രണ്ടാം വയസില്‍ അവര്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ചെറിയ പ്രായത്തില്‍ തന്നെ അമ്മയായതിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലായ റിഫ്ക മകള്‍ മരിയയോടു തന്റെ പാത പിന്തുടരരുതെന്ന് പലപ്പോഴും ഉപദേശിച്ചിരുന്നു.
എന്നാല്‍ അമ്മ വേലി ചാടിയാല്‍ മകള്‍ മതിലു ചാടുമെന്ന പഴഞ്ചൊല്ലിനെ അര്‍ത്ഥവത്താക്കിയ മരിയ പതിനൊന്നാം വയസില്‍ത്തന്നെ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അതിന് ആറുമാസം മുന്‍പ് തന്റെ കൂട്ടുകാരനെ മരിയ വിവാഹം ചെയ്തിരുന്നു. ആദ്യം വിഷമം തോന്നിയെങ്കിലും ലോക റിക്കാര്‍ഡ് നേടുകകൂടി ചെയ്തപ്പോള്‍ താന്‍ സന്തോഷവതിയായെന്ന് റിഫ്ക പറയുന്നു. നാടോടി വിഭാഗത്തില്‍പ്പെട്ടവരാണ് റിഫ്ക സ്റ്റനേസ്‌കുവും കുടുംബവും.












Click it and Unblock the Notifications