ഐപാഡിന്റെ വില 3000 രൂപ കുറച്ചു

യുഎസില്‍ ഐപാഡ് 2 കഴിഞ്ഞയാഴ്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ ഐപാഡിന്റെ ആദ്യ മോഡലിന് വില 100 ഡോളര്‍ വരെ കുറയ്ക്കുകയും ചെയ്തു.
ഐപാഡ് പുറത്തിറക്കി ഒമ്പത് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ജനുവരിയിലാണ് ആപ്പിള്‍ ഇത് ഇന്ത്യയിലെത്തിച്ചത്. ഇന്ത്യന്‍ ടാബ് ലെറ്റ് വിപണിയില്‍ മത്സരം ശക്തമായ സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
പുതുക്കിയ നിരക്കുപ്രകാരം 16 ജിബി വൈഫൈ ഐ പാഡിന് ഇനി 24,500 രൂപ നല്‍കിയാല്‍ മതി. മുന്‍പ് 27,900 രൂപയായിരുന്നു.












Click it and Unblock the Notifications