നോയിഡയില്‍ ദമ്പതികള്‍ക്ക് നേരെ വെടിവെപ്പ്
നോയിഡ: നോയിഡയില്‍ ദമ്പതികള്‍ക്കു നേരെ ആക്രമണം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ പിന്തുടര്‍ന്നുവന്ന അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നു.
മനുവാഹ ഹുസൈന്‍ (40), ഭാര്യ മീന ഹുസൈന്‍ (38)എന്നിവര്‍ക്ക് നേരെ രാവിലെ ഒമ്പതേ കാലോടെയാണ് ആക്രമണമുണ്ടായത്. സ്‌കോര്‍പിയയിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്.
ഭാര്യയെ അപമാനിക്കാനുള്ള ശ്രമം ഭര്‍ത്താവ് എതിര്‍ത്തതോടെയാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്ന് പറയപ്പെടുന്നു. അതേ സമയം സ്ഥലവില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
പരിക്കേറ്റ രണ്ട് പേരെയും നോയിഡയിലെ കൈലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. മൂന്നു തവണ വെടിയേറ്റ യുവതിയുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications