പിള്ളയുടെ ഹര്‍ജി പരിഗണിയ്ക്കുന്നു

കേസില്‍ ശിക്ഷിയ്ക്കപ്പെട്ട രാമഭദ്രന്‍നായര്‍, പികെ സജീവന്‍ എന്നിവരുടെ ഹര്‍ജികളിലും ഇതോടൊപ്പം തീരുമാനമുണ്ടാകും. മൂന്നുപേരെയും ഓരോ വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ച ജസ്റ്റിസ് പി.സദാശിവം, ജസ്റ്റിസ് ബി.എസ്.ചൌഹാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് പുനപരിശോധനാ ഹര്‍ജിയിലും തീരുമാനമെടുക്കുക.
എഴുതി നല്‍കിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജഡ്ജിമാരുടെ ചേമ്പറിലാണ് ഹര്‍ജി തീര്‍പ്പാക്കുക. പ്രതികളുടെ അഭിഭാഷകര്‍ക്ക് വാദത്തിനുള്ള അവസരമൊന്നും ലഭിയ്ക്കില്ല.
പുനപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബാലകൃഷ്ണപിള്ള പ്രത്യേകം അപേക്ഷയും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications