പിള്ളയുടെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളി

ശിക്ഷ പുനപരിശോധിക്കാനുള്ള കാരണങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.റിവ്യൂ ഹര്‍ജിയുടെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ബാലകൃഷ്ണപിള്ളയുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് കോടതി ബുധനാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. അതേസമയം പിള്ള നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി 14ന് പരിഗണിക്കും. കെഎസ്ഇബി മുന്‍ ചെയര്‍മാനും ആറാം പ്രതിയുമായ രാമഭദ്രന്‍ നായരുടെ ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതി വിധി പറയും.
ഇടമലയാര്‍ കേസില്‍ ശിക്ഷ വിധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഏറെ പിഴവുകള്‍ ഉണ്ടെന്നും, ഇടമലയാര്‍ കേസിലെ ഹര്‍ജിക്കാരനായ വിഎസ് അച്യുതാനന്ദന്‍ താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ കേസ് വാദം കേട്ട് വിധിയാകാന്‍വേണ്ടി കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും പിള്ള ഫയല്‍ ചെയ്ത റിവ്യൂ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങളെല്ലാം കോടതി നിരാകരിച്ചു.












Click it and Unblock the Notifications