സിഎംപി 3 സീറ്റില്‍; എംവിആര്‍ അഴീക്കോട്ട്

പാര്‍ട്ടി നേതാവ് എം.വി രാഘവന്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കുമെന്നും പാര്‍ട്ടി അറിയിച്ചു. അഞ്ചു സീറ്റ് ആണ് ആദ്യം മുതല്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ തവണയും മൂന്നു സീറ്റിലാണ് മത്സരിച്ചിരുന്നത്.
അതേസമയം, മണ്ഡലങ്ങളുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വര്‍ഷങ്ങളായി സി.എം.പി മത്സരിക്കുന്ന അഴീക്കോടിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. തൃശൂര്‍ ജില്ലയിലെ കുന്ദംകുളവും തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലവുമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് എ.ആര്‍ അരവിന്ദാക്ഷന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications