Get Updates
Get notified of breaking news, exclusive insights, and must-see stories!

അരി തടയല്‍: തിര. കമ്മീഷനെതിരെ വിഎസ്

VS
തിരുവനന്തപുരം: തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് താന്‍ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രണ്ടുരൂപയ്ക്ക് റേഷനരി പദ്ധതി നടപ്പാക്കുന്നതില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 23നാണ് അരിവിതരണം സംബന്ധിച്ച മന്ത്രിസഭാതീരുമാനമുണ്ടായത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നത് മാര്‍ച്ച് ഒന്നിനും. കേരളത്തിലെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കുപിന്നില്‍. തീരുമാനത്തിന് പിന്നില്‍ പ്രമുഖ നേതാക്കളുടെ സമ്മര്‍ദ്ദം ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ലോക്കല്‍ തീവണ്ടികളില്‍ സൌജന്യ സീസണ്‍ ടിക്കറ്റ് നല്‍കുമെന്ന കേന്ദ്ര റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലേയെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ചോദിച്ചു. അഞ്ചു സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമാണ് മമതാ ബാനര്‍ജി ഇത്തരമൊരു പ്രഖ്യാപനം പാര്‍ലമെന്റില്‍ നടത്തിയതെന്നു അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടില്‍ പെട്രോളിയം നികുതിയില്‍ മാറ്റം വരുത്തി. കേന്ദ്രസര്‍ക്കാരിന് പെരുമാറ്റച്ചട്ടം ബാധകമല്ലെന്നാണോ പറയുന്നത്. ഇതിനിടെയാണ് പാവങ്ങളുടെ റേഷന്‍ പദ്ധതിക്കെതിരെ കമ്മീഷന്‍ എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+