ലൈംഗിക പീഡനം: 21 വൈദികര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂയോര്‍ക്ക്: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഫിലഡെല്‍ഫിയയിലെ 21 റോമന്‍ കത്തോലിക്ക പുരോഹിതരെ സഭ അധികാരികള്‍ സസ്‌പെന്റ് ചെയ്തു.
നിലവിലുള്ളതും മുമ്പ് വികാരിമാരായിരുന്നതുമായ 37 പുരോഹിതര്‍ കുറ്റക്കാരാണെന്ന് ഗ്രാന്‍ഡ് ജൂറി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 21 പേരെ സസ്‌പെന്റ് ചെയ്തതിനു പുറമെ അഞ്ചു പേരെ കൂടി സസ്‌പെന്റ് ചെയ്യേണ്ടതാണെങ്കിലും അതില്‍ രണ്ടു പേര്‍ ഇപ്പോള്‍ സജീവ പൗരോഹിത്യത്തിലില്ലെന്ന് അധികൃതര്‍ അറയിച്ചു. ഇവരില്‍ ഒരാള്‍ അവധിയിലും രണ്ടു പേര്‍ മറ്റിടങ്ങളില്‍ ജോലി ചെയ്യുകയുമാണ്. അതിനാല്‍ ഇവര്‍ക്കെതിരെയും സസ്‌പെന്‍ഷന്‍ നടപടികള്‍ എടുത്തിട്ടില്ല.
ഫിലഡെല്‍ഫിയയിലെ വൈദികരുടെ ബാല പീഡന സംഭവങ്ങള്‍ യൂറോപ്പിലെ കത്തോലിക്കാ സഭയെ വന്‍ പ്രതിരോധത്തിലാക്കിയിരുന്നു. പീഡനത്തിനിരയായ കുട്ടികളോട് ഒരിയ്ക്കല്‍ കൂടി ഖേദം രേഖപ്പെടുത്തുന്നതായി ഫിലഡെല്‍ഫിയ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ജസ്റ്റിന്‍ റിഗാലി പറഞ്ഞു. പീഡനാരോപണങ്ങള്‍ വിശ്വാസികളെ വല്ലാതെ മുറിവേല്‍പ്പിച്ചുവെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ വിശദീകരിച്ചു.












Click it and Unblock the Notifications