കുബേര രാജാവ് കാര്‍ലോസ്; മുകേഷ് വീണു

7400 കോടി ഡോളറിന്റെ ആസ്തിയുമായാണ് കാര്‍ലോസ് കുബേരന്‍മാരുടെ രാജാവായി തുടരുന്നത്. ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട സമ്പന്ന ലിസ്റ്റില്‍ 5600 കോടി ഡോളര്‍ ആസ്തിയുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് രണ്ടാം സ്ഥാനവും 5000 കോടി ഡോളര്‍ ആസ്തിയുമായി വാറന്‍ ബഫറ്റ് മൂന്നാം സ്ഥാനവും നിലനിര്‍ത്തി.
മുന്‍ നാലാം സ്ഥാനക്കാരന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി(2700 കോടി ഡോളര്‍) ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്റ്റീല്‍ വ്യവസായിയും വിദേശ ഇന്ത്യക്കാരനുമായ ലക്ഷ്മി മിത്തല്‍(3110 കോടി ഡോളര്‍) ആറാംസ്ഥാനത്ത്. കഴിഞ്ഞ തവണ അഞ്ചാമനായിരുന്നു ഇദ്ദേഹം. ആദ്യ പത്ത് പേരുടെ പട്ടികയില്‍ ഇവര്‍ മാത്രമാണുള്ളത്.
മോസ്‌കോവിലാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ളത്. തൊട്ടുപുറകെ ന്യൂയോര്‍ക്കും ഇടം പിടിച്ചിട്ടുണ്ട്. ചൈനയിലിലെ ശതകോടീശ്വീരന്മാരുടെ എണ്ണം ഇരട്ടിയായതായും ഫോബ്‌സ് വിശദീകരിയ്ക്കുന്നു.
ലോകത്തെ കോടീശ്വരന്‍മാരുടെ എണ്ണം 1011ല്‍ നിന്നും 1210 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇത് 49ല്‍ നിന്നും 55 ഉയര്‍ന്നിട്ടുണ്ട്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലാണ് പുതുതായി പട്ടികയില്‍ ഇടംകണ്ടെത്തിയ 214 ശതകോടീശ്വരന്മാരില്‍ പകുതിയും ജീവിക്കുന്നതെന്നും ഫോബ്‌സ് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications