കനിമൊഴിയെ ഉടന്‍ ചോദ്യം ചെയ്‌തേയ്ക്കും
ദില്ലി: 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും ഡിഎംകെ എം.പിയുമായ കനിമൊഴിയെ ചോദ്യം ചെയ്യുമെന്ന് ഉറപ്പായി.
മാര്‍ച്ച് 31നു മുന്‍പ് കനിമൊഴിയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. സീറ്റ് വിഭജന തര്‍ക്കത്തില്‍ കോണ്‍ഗ്രസിനു മുന്നില്‍ കരുണാനിധി മുട്ടുമടക്കിയത് കനിമൊഴിയെ ചോദ്യം ചെയ്യില്ല എന്ന നിബന്ധനയുടെ പേരിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രടെലികോം മന്ത്രി എ രാജയെ സിബിഐ അറസ്റ്റുചെയ്തതിന് പിന്നാലെ പലവട്ടം കനിമൊഴിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
2ജി ഇടപാടിയില്‍ ആരോപണവിധേയമായ സ്വാന്‍ ടെലികോമിന്റെ ഉടമസ്ഥാന്‍ ഷാഹിദ് ബല്‍വയുടെ സ്ഥാപനത്തില്‍ നിന്നും കലൈഞ്ജര്‍ ടിവിയിലേയ്ക്ക് 200കോടി രൂപ മാറിക്കപ്പെട്ടതെങ്ങനെയാണെന്ന ചോദ്യമായിരിക്കും കനിമൊഴിയ്ക്ക് പ്രധാനമായും നേരിടേണ്ടിവരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നസൂചന.
കരുണാനിധിയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടിവിയില്‍ കനിമൊഴിയുടേതായി 20ശതമാനം ഓഹരിയാണുള്ളത്.












Click it and Unblock the Notifications