കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ കസബിന് സമയം കൊല്ലാന്‍ കരാട്ടെ

  • By Lakshmi
Google Oneindia Malayalam News

Kasab
മുംബൈ: 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന പാകിസ്താന്‍ ഭീകരന്‍ അജ്മല്‍ കസബ് കരാട്ടെ പരിശീലിക്കുന്നു. മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന കസബ് വിനോദത്തിനായാണ് കരാട്ടെ പരിശീലിക്കുന്നതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

കസബ് നേരത്തേ കരാട്ടെ പഠിച്ചിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും ഇയാളുടെ നീക്കങ്ങളില്‍ അത് വ്യക്തമാണെന്നും ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടന്നു. നേരത്തേ വളരെ മൂകനായി കാണപ്പെട്ടിരുന്ന കസബ് ഇപ്പോള്‍ ജയിലിലെ സുരക്ഷാ ഭടന്മാരോടും മറ്റും വളരെ നന്നായി ഇടപെടുന്നുണ്ടത്രേ.

സുരക്ഷാ ഭടന്മാരുടെ വീടും നാടും ജോലിപരിചയവുമൊക്കെ കബസ് ചോദിച്ചറിയാറുണ്ടത്രേ. ഇപ്പോള്‍ ആര്‍തര്‍ റോഡ് ജയിലിലെ ബോംബ് പ്രൂഫ് മുറിയിലാണ് കസബിനെ പാര്‍പ്പിച്ചിരിക്കുന്നത്.

സുരക്ഷാകാരണങ്ങളാല്‍ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജയിലായ യെര്‍വാഡയിലേക്ക് ഇയാളെ മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. സര്‍ക്കാരിനോട് പൊലീസാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫെബ്രുവരി 12നാണ് കസബിന്റെ വധശിക്ഷ മുംബൈ ഹൈക്കോടതി ശരിവച്ചത്.

English summary
Pakistani terrorist Ajmal Amir Kasab, who has been awarded death penalty for his role in the 26/11 terror attacks, is practising karate in the high-security Arthur Road jail in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X