ലോകകപ്പിന് തീവ്രവാദ ഭീഷണി

തീരദേശത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളാണു ഭീകരരുടെ ലക്ഷ്യം. ഈ സംഘടനകളുടെ ഇന്ത്യയിലെ സെല്ലുകള്‍ ഇതിനുവേണ്ടി പ്രവര്‍ത്തനം തുടങ്ങിയെന്നും മറ്റുള്ളവര്‍ നേപ്പാള്‍ വഴി എത്താന്‍ സാധ്യതയെന്നും ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ച മുന്നറിയിപ്പില്‍ പറയുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ജാഗ്രത പാലിക്കാന്‍ എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഗ്രൂപ്പാണ് ആക്രമണത്തിനു പദ്ധതിയിടുന്നത്. ലോകകപ്പ് ക്രിക്കറ്റ് മത്സരവേദികളുടെയും ചില രാസ സംയുക്തങ്ങളുടെയും വിശദാംശങ്ങള്‍ ലഷ്‌കര്‍ നേതാവ് സബിയുദ്ദീന്‍ അന്‍സാരി അന്വേഷിക്കുന്നതായി നേരത്തേ വിവരം ലഭിച്ചിരുന്നു.












Click it and Unblock the Notifications