Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുസര്‍ക്കാര്‍ പരാജയം: ചെന്നിത്തല

Chennithala
തിരുവനന്തപുരം: എല്‍ഡിഎഫ് ഭരണം പരാജയമാണെന്നും മുഖ്യമന്ത്രി വഎസ് അച്യുതാനന്ദന്‍ അഴിമതിയോട് സന്ധിചെയ്യുകയാണെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് തിരഞ്ഞെടുപ്പ് മത്സരപ്പനി ബാധിച്ചിട്ടില്ലെന്നും മത്സരിക്കുന്നകാര്യത്തില്‍ പാര്‍ട്ടി ഇതേവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബാധിക്കുന്നത് പതിവല്ലല്ലോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ പ്രതിപക്ഷ നേതാവ് എന്തുകൊണ്ടും യോജിച്ചയാളാണെന്നും ചെന്നിത്തല വ്യക്തമാക്കി. പാമോയില്‍ കേസ് ഉയര്‍ന്നുവരുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയ്ക്കു പകരം ചെന്നിത്തലയെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

കൂട്ടുത്തരവാദിത്തമില്ലാത്ത ഭരണമാണ് ഇടതുസര്‍ക്കാരിന്റേത്. പാര്‍ട്ടിക്ക് വേണ്ടി പണം ഉണ്ടാക്കുന്ന പ്രവര്‍ത്തനം കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളം കണ്ടുകൊണ്ടിരിക്കുന്നു. വിഎസും പാര്‍ട്ടിയും വിരുദ്ധ ചേരിയിലാണ്. പാര്‍ട്ടി വടക്കോട്ടും മുഖ്യമന്ത്രി തെക്കോട്ടും പോകുന്ന കാഴ്ചയാണ് കാണുന്നത്. അഞ്ച് വര്‍ഷം മുമ്പുള്ള സീറ്റ് തര്‍ക്കം ഇപ്പോഴും ഇടതുമുന്നണിയില്‍ തുടരുകയാണ്- അദ്ദേഹം കുറ്റപ്പെടുത്തി.

സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് കരുത്തില്ല. മകനെതിരെയുള്ള ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്-ചെന്നിത്തല ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+