പി ശശി കുറ്റക്കാരനെന്ന് അന്വേഷണ കമ്മീഷന്‍

വൈക്കം വിശ്വന്‍, എ.വിജയരാഘവന്‍ എന്നീ കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ഉള്‍പ്പെട്ട അന്വേഷണ കമ്മീഷനാണ് പി.ശശി കുറ്റക്കാരനാണെന്ന റിപ്പോര്‍ട്ട് പാര്‍ട്ടിയ്ക്കു നല്‍കിയത്. പരാതിക്കാരിയായ യുവതി പി.ശശിക്കെതിരെ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്നും കമ്മീഷന്‍ കണ്ടെത്തി.
ശിക്ഷാര്‍ഹമായ ഗുരുതരമായ കുറ്റമാണ് ശശി ചെയ്തതെന്ന് കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ശശിയില്‍ നിന്ന് വിശദീകരണം ചോദിക്കാന്‍ വ്യാഴാഴ്ച സമാപിച്ച സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. മറുപടി തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും.
പി.ശശിക്കെതിരായ റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ചത്. സെക്രട്ടേറിയറ്റ് ഇത് അംഗീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സമിതിയിലും ഈകാര്യം റിപ്പോര്‍ട്ട് ചെയ്തു.
കണ്ണൂര്‍ ജില്ലയില്‍ നിന്നുമുള്ള ഒരു ഡി.വൈ.എഫ്.ഐ നേതാവ് എന്നിവരില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമീഷനെ നിയോഗിച്ചത്. നേരത്തെ, പി. ശശിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ 2010 ഡിസംബര്‍ 13 ന് ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം അദ്ദേഹത്തെ സ്ഥാനത്ത് നിന്നും ഒഴിവാക്കിയിരുന്നു. പകരം സംസ്ഥാന സമിതിയംഗമായ പി. ജയരാജനെ ചുമതല നല്‍കി.
ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിക്കുന്നുവെന്നാണ് സി.പി.എം ജില്ലാ നേതൃത്വം ഔദ്യോഗികമായി അറിയിച്ചത്. ശശിക്കെതിരെ പരാതി ഉണ്ടായ സന്ദര്‍ഭത്തില്‍ത്തന്നെവൈകാതെ നടപടി വരുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പരസ്യമായി സൂചിപ്പിച്ചിരുന്നു.












Click it and Unblock the Notifications