കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കമ്യൂണിസ്റ്റ് മനസ്സുകളില്‍ എന്നും ഗൗരിയമ്മയുണ്ട്'

  • By Lakshmi
Google Oneindia Malayalam News

Thomas Isaac
തിരുവനന്തപുരം: കോണ്‍ഗ്രസുമായുണ്ടായ നിരന്തരമായ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ യുഡിഎഫില്‍ തന്നെ നിലകൊള്ളാന്‍ തീരുമാനിച്ച ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കരുനീക്കം നടത്തുകയാണ്. ഇത്തവണയും ഗൗരിയമ്മ യുഡിഎഫില്‍ നിന്നുകൊണ്ടുതന്നെ ജനവിധി തേടുകയാണെങ്കിലും അവരെ മടക്കിക്കൊണ്ടുവരാനുള്ള ഉദ്യമങ്ങള്‍ സിപിഎം അവസാനിപ്പിക്കുന്നില്ലെന്നാണ് സൂചന.

കേസരി സ്മാരക ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസകിന്റെ വാക്കുകള്‍ ഇതിന്റെ വ്യക്തമായ തെളിവാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഗൗരിയമ്മയ്ക്ക് ചരിത്രപരമായ സ്ഥാനമാണ് ഉള്ളതെന്നും അവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നകാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമാണ് ഐസക് പറഞ്ഞത്. മാത്രമല്ല നൃപന്‍ ചക്രവര്‍ത്തിക്ക് തുല്യയാണ് ഗൗരിയമ്മയെന്നും ഐസക് പറഞ്ഞിട്ടുണ്ട്.

മുമ്പ് നൃപന്‍ ചക്രവര്‍ത്തിക്ക് കൊടുത്തതുപോലെയുള്ള ബഹുമാനം സി പി എം ഇപ്പോള്‍ ഗൗരിയമ്മയ്ക്കും കൊടുക്കുമെന്നാണ് തോമസ് ഐസക് ബുധനാഴ്ച പ്രസ്താവിച്ചത്.

തെരഞ്ഞെടുപ്പിന് ശേഷം വലിയ രീതിയില്‍ അവരെ പാര്‍ട്ടിയിലേക്ക് ആനയിക്കാമെന്നാണ് പാര്‍ട്ടി കരുതുന്നത്. ധൃതി പിടിച്ച് ഗൗരിയമ്മയെ കൊണ്ടുവരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിലയിരുത്തലെന്നും സൂചനയുണ്ട്.

ഇതിന് മുമ്പ് കോണ്‍ഗ്രസുമായി ഇടഞ്ഞ് ഗൗരിയമ്മ യുഡിഎഫ് വിടും എന്നൊരു ഘട്ടത്തില്‍ തോമസ് ഐസകിനെപ്പോലുള്ള ചില സിപിഎം നേതാക്കള്‍ ഗൗരിയമ്മയെ കാണാനെത്തിയിരുന്നു. ഗൗരിയമ്മയെ വെളിയം ഭാര്‍ഗവന്‍ സിപിഐയിലേയ്ക്കും ക്ഷണിച്ചിരുന്നു.

ഗൗരിയമ്മ സി പി എമ്മിലെത്തിയാല്‍ ജെ എസ് എസ് പിളരുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. രാജന്‍ ബാബു, കെ കെ ഷാജു എന്നീ ജെ എസ് എസ് നേതാക്കള്‍ യു ഡി എഫില്‍ തന്നെ തുടരാനാണ് സാധ്യത.

English summary
Asked about the possibility of veteran leader K.R. Gouri being welcomed back into the CPI(M), Financial Minister Thomas Isaac would only say that she had a pride of place in the minds of Leftists in the State. He denied having held talks with Ms. Gouri to welcome her back into the CPI(M). On the delay in the CPI(M) picking its candidates for the Assembly election campaign, he said the party would take appropriate decisions after due deliberations and inform the people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X