സ്‌കൂള്‍കുട്ടികള്‍ക്ക് പീഡനം; പ്രതി പിടിയില്‍
കാസര്‍ഗോഡ്: കാസര്‍കോട് കുമ്പളയില്‍ ഇരുപതോളം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി നരസിംഹനായക് (48)പോലീസിന്റെ പിടിയിലായി.
മംഗലാപുരം തെക്കോടുവെച്ചാണ് നരസിംഹനായകിനെ പിടികൂടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പ്പോയിരുന്നു.
കുമ്പള സ്‌കൂളില്‍ പഠിച്ചിരുന്ന നാടോടി വിദ്യാര്‍ഥിനികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സ്‌കൂളിനടുത്ത് ലോട്ടറി കച്ചവടം നടത്തുകയായിരുന്ന ഇയാള്‍ മിഠായിയും പണവും നല്‍കി കുട്ടികളെ വശത്താക്കിയാണ് പീഡനത്തിന് വിധേയമാക്കിയിരുന്നത്. സ്‌കൂള്‍ കുട്ടികളുടെ പക്കല്‍ പണം കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിഞ്ഞത്.












Click it and Unblock the Notifications