മകളെ അനാശാസ്യത്തിന് വിറ്റ ദമ്പതികള്‍ അറസ്റ്റില്‍
എറണാകുളം: പതിനാറുകാരിയായ മകളെ വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി അനാശാസ്യത്തിന് വിട്ടുകൊടുത്ത് പണം സമ്പാദിച്ച കേസില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
വാണിയക്കാട് ചൌതിപറമ്പില്‍ സുധീര്‍ (39), ഭാര്യ സുബൈദ (35) എന്നിവരാണ് അറസ്റ്റിലായത്്. കുട്ടിയെ ലൈംഗികമായി ചൂഷണംച യെ്ത സിനിമ സഹസംവിധായകനും സുഹൃത്തും കോയമ്പത്തൂര്‍ സ്വദേശിയായ ഇടനിലക്കാരിയും പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയതിനാണു സുധീറിന് എതിരെ കേസെടുത്തിരിക്കുന്നത്. ഇക്കാര്യം അറിഞ്ഞിട്ടും പുറത്തുപറഞ്ഞില്ല എന്നതാണു സുബൈദയുടെ പേരിലുള്ള കുറ്റം.കേസില്‍ അന്‍പതോളം പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്നാണു സൂചന.
ഒന്‍പതാം ക്‌ളാസില്‍ പഠിക്കുമ്പോഴാണു മകളെ സുധീര്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ആദ്യം കാഴ്ചവച്ചതെന്നു പൊലീസ് പറഞ്ഞു. ആദ്യം എറണാകുളത്തു വച്ചാണു പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. തുടര്‍ന്നു പറവൂരിനു സമീപം കരുമാല്ലൂരില്‍ സിനിമ ഷൂട്ടിങ്ങിനെത്തിയ സഹസംവിധായകനു പരിചയപ്പെടുത്തിക്കൊടുത്തു.
പിന്നീട് ഒരു വര#്ഷത്തോളം കുട്ടിയെ മാതാപിതാക്കള്‍ ഇത്തരത്തില്‍ പലര്‍ക്കായി കാഴ്ചവയ്ക്കുകയാണുണ്ടായത്. കോയമ്പത്തൂരില്‍ അഞ്ച് ദിവസം പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവിടെ കുട്ടി രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി അഭയം തേടിയ കുട്ടി ഇവരോടാണ് കാര്യങ്ങള്‍ പറഞ്ഞത്.
പിന്നീട് ബന്ധുക്കളും പെണ്‍കുട്ടിയും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, ഊട്ടി എന്നിവിടങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയിട്ടുണ്ടെന്നാണ് സൂചന. കേരളത്തില്‍ ഒട്ടേറെ കേന്ദ്രങ്ങളിലും താമസിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പിതാവാണ് ഭീഷണിപ്പെടുത്തി അനാശാസ്യത്തിനു പ്രേരിപ്പിക്കുന്നതെന്നും. വഴങ്ങിയില്ലെങ്കില്‍ വരാപ്പുഴ പാലത്തില്‍ കൊണ്ടുപോയി പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തുമെന്നും സഹോദരനെ ഫാനില്‍ തലകീഴായി കെട്ടിതൂക്കുമെന്നും ഒക്കെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications