അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ കൈമാറി

ചന്ദനമാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങി, ലോട്ടറിക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടു, അനധികൃത വിദേശയാത്രകള്‍, കണ്ണൂരില്‍ താപനിലയം സ്ഥാപിക്കുന്നതിനായി പ്രമുഖ വ്യവസായി കെ.പി.പി. നമ്പ്യാരോട് കൈക്കൂലി ചോദിച്ചു, പിച്ച്ഡി രജിസ്‌ട്രേഷനായി വ്യാജരേഖ ചമച്ചു, തുടങ്ങിയവയാണ് അരുണ്‍കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍.
ലോട്ടറി കേസിലെ സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയില്‍ മകനെതിരായ ആരോപണങ്ങളും അന്വേഷിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ നേരത്തെ കത്തയച്ചിരുന്നു.
മകനെതിരായ പരാതികളില്‍ മുഖ്യമന്ത്രി അന്വേഷണം നടത്തുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിയ്ക്കാന്‍ വിഎസിന് ഈ നീക്കത്തിലൂടെ കഴിയുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications