നേതാവിനെ പിടികൂടുന്നവര്‍ക്ക് ഗദ്ദാഫിയുടെ സമ്മാനം
മോസ്‌കോ: ലിബിയയിലെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നത പ്രതിപക്ഷ നേതാവിനെ പിടികൂടിനല്‍കുന്നവര്‍ക്ക് ലിബിയയുടെ പ്രസിഡന്റ മുവാമ്മര്‍ ഗദ്ദാഫി നാലു ലക്ഷത്തിലേറെ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ലിബിയയിലെ ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.
പ്രതിപക്ഷ നേതാവും മുന്‍ മന്ത്രിയുമായ മുസ്തഫ അബ്ദുല്‍ ജലീലിനെ പിടികൂടുന്നവര്‍ക്കാണ് ഗദ്ദാഫി പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുന്നത്. മുസ്തഫയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം ലിബിയന്‍ ഡിനാര്‍(ഏകദേശം 1.84 കോടി രൂപ) നല്‍കുമെന്നാണ് ഗദ്ദാഫി പ്രഖ്യാപച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചാരപ്പണി നടത്തുന്ന പ്രതിപക്ഷ നേതാവിനെ പിടികൂടുന്ന ആര്‍ക്കും തുക കൈപ്പറ്റാമെന്നാണ് ഗദ്ദാഫി പറഞ്ഞിരിക്കുന്നത്.
ഗദ്ദാഫിയുടെ 41 വര്‍ഷത്തെ ഏകാധിപത്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലിബിയയില്‍ പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭത്തിനിടെ ഇതേവരെ ആറായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ട്യൂണിഷയിലെയും ഈജിപ്തിലെയും ജനകീയ പ്രക്ഷോഭങ്ങളുടെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ലിബിയയിലും പ്രക്ഷോഭം തുടങ്ങിയത്.












Click it and Unblock the Notifications