സൂപ്പര്‍മൂണ്‍ ഭൂമിക്കരുകില്‍, കരുതിയിരിക്കുക!

മുമ്പ് 1955, 1974, 1992, 2005 വര്‍ഷങ്ങളിലാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസമുണ്ടായത്. 1992ലാണ് ഇതിനുമുമ്പ് സമാനമായ രീതിയില്‍ ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തുകൂടി കടന്നുപോയത്.
സൂപ്പര്‍മൂണ്‍ പ്രതിഭാസം കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതിക്ഷോഭത്തിനും ഇടയാക്കുമെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ മുന്നറിയ്പപ് നല്‍കുന്നു. ഭൂകമ്പങ്ങളും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും കടല്‍ ക്ഷോഭങ്ങളും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അന്ന് സംഭവിച്ചേക്കാം.
2005 ജനുവരിയില്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം സംഭവിക്കുന്നതിനു രണ്ടാഴ്ചമുമ്പാണ് ഇന്തോനീഷ്യയില്‍ സുനാമിയുണ്ടായതെന്നും പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1974ലെ സൂപ്പര്‍മൂണിനോടനുബന്ധിച്ച് ക്രിസ്മസ് ദിനത്തില്‍ ആസ്‌ത്രേലിയയില്‍ ചുഴലിക്കാറ്റും പേമാരിയും ഉണ്ടായതായും കനത്തനാശം വിതച്ചതായും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, കാലാവസ്ഥാ നിരീക്ഷകനായ ജോണ്‍ കെറ്റ്‌ലി ദുരന്ത സാധ്യതകള്‍ തള്ളിക്കളയുന്നു. ചന്ദ്രന് ഭൂചനം ഉണ്ടാക്കാനൊന്നും കഴിയില്ല. എന്നാല്‍ ശക്തമായ വേലിയേറ്റമുണ്ടാക്കാനാകും. അതും കാലാവസ്ഥയിലെ പ്രത്യേകതകളും ചേര്‍ന്നു തീരപ്രദേശങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് അദ്ദേഹം പറയുന്നു.












Click it and Unblock the Notifications