2ജി അന്വേഷണം കലൈഞ്റിന്റെ വീട്ടുപടിക്കല്‍

എന്നാല്‍ സിബിഐ കേന്ദ്രങ്ങളോ ഡിഎംകെ വൃത്തങ്ങളോ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെയും ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.
സ്‌പെക്ട്രം ഇടപാടില്‍ പങ്കുള്ള സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ബല്‍വ കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ 200 കോടി രൂപയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കലൈഞ്ജര്‍ ടിവിയുടെ 80 ശതമാനം ഓഹരികളും കനിമൊഴിയുടെയും ദയാലു അമ്മാളുവിന്റെയും പക്കലാണ്.
2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എ രാജ അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം കരുണാനിധി കുടുംബത്തിലേക്ക് നീളുന്നത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാര്യമായ ചലനം സൃഷ്ടിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications