രാധിക വധം: യുവാവിനെ അറസ്റ്റുചെയ്തു

ഇയാളെ കുറ്റകൃത്യം നടത്താന്‍ സഹായിച്ചു എന്ന് കരുതുന്ന ഒരാളെ ലോധി കോളനിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
തന്നെ അപമാനിക്കാന്‍ ശ്രമിച്ചതിന് രാധിക ചെകിട്ടത്തടിച്ച ഒരു യുവാവാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി രാധികയെ നിരന്തരമായി ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.
രണ്ടാഴ്ച മുമ്പാണ് സമീപവാസിയായ യുവാവ് രാധികയെ അപമാനിക്കാന്‍ ശ്രമിച്ചതും രാധിക അയാളുടെ ചെകിട്ടത് അടിച്ചതും. സംഭവം നടന്ന അതേ ദിവസം തന്നെ രാധികയുടെ കുടുംബക്കാരും യുവാവിനെ മര്‍ദ്ദിച്ചിരുന്നു.
തനിക്കേറ്റ അപമാനത്തിനുള്ള പ്രതികാരമായിട്ടാവാം ചെറുപ്പക്കാരന്‍ രാധികയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
അന്താരാഷ്ട്ര വനിതാ ദിനമായ ഫെബ്രുവരി 8ന് ചൊവ്വാഴ്ച രാവിലെയാണ് രാധിക തന്‍വര്‍ എന്ന ഇരുപതുകാരി ദക്ഷിണ ദില്ലിയില്‍ വെടിയേറ്റ് മരിച്ചത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു രാധിക.












Click it and Unblock the Notifications