കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ലംഡോഗ് താരങ്ങള്‍ ധര്‍ണയില്‍

  • By Ajith Babu
Google Oneindia Malayalam News

Rubina Anda Azhar
മുംബൈ: മുംബൈയിലെ ഗരീബ് നഗര്‍ ചേരിപ്രദേശത്തുണ്ടായ അഗ്നിബാധയില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ പുനരധിവാസം ആവശ്യപ്പെട്ടു നടത്തുന്ന ധര്‍ണയില്‍ 'സ്‌ലംഡോഗ് മില്യനയറിലെ കൊച്ചു താരങ്ങളും പങ്കെടുക്കും.

സ്ലംഡോഗിലൂടെ ലോകപ്രശസ്തരായ റുബീന അലി, അസ്ഹറുദ്ദീന്‍ എന്നിവരാണ് മാര്‍ച്ച് 14ന് നടക്കുന്ന പുനരധിവാസ ധര്‍ണയ്ക്ക് പിന്തുണയുമായി രംഗത്തുള്ളത്. ധര്‍ണയോടനുബന്ധിച്ച് നടത്തുന്ന നിരാഹാര സമരത്തിലും ഇരുവരും പങ്കെടുക്കും. ഇവര്‍ക്കൊപ്പം 'താങ്ക്‌സ് മാ എന്ന ചിത്രത്തില്‍ അഭിനയിച്ച ചേരിപ്രദേശത്തെ സല്‍മാന്‍, അല്‍മാസ് എന്നീ കുട്ടികളും പ്രതിഷേധത്തിനെത്തുന്നുണ്ട്.

കഴിഞ്ഞ നാലിന് ബാന്ദ്ര ഈസ്റ്റിലെ ചേരിപ്രദേശത്തുണ്ടായ തീപിടിത്തത്തിലാണ് ഇവരുള്‍പ്പടെ ഒട്ടേറെ കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടത്.

റുബീന അലിയ്ക്ക് മുംബൈയില്‍ തന്നെ പുതിയ വീട് നല്‍കിയിട്ടുണ്ടെങ്കിലും ഇതിന്റെ പണികള്‍ പൂര്‍ത്തിയായിട്ടില്ല. അതേ സമയം അസ്ഹറിന്റെ കുടുംബം ഇപ്പോള്‍ തന്നെ സാന്താക്രൂസിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ഇരുവരുടെയും കുടുംബങ്ങള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായ ബാന്ദ്രയിലെ ചേരിപ്രദേശത്താണ് താമസിച്ചിരുന്നത്.

English summary
Having spent most of their childhood in the Bandra (E) slum that was completely gutted by the blaze on March 4, Rubina Ali and Azharuddin, both child actors of the Oscar-winning Slumdog Millionaire, will also take part in the hunger strike planned as part of the protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X