എന്‍ജിനില്‍ തീ; വിമാനം അടിയന്തിരമായി ഇറക്കി
ജയ്പൂര്: എഞ്ചിന് തീപിടിച്ചതിനെ തുടര്‍ന്ന് സ്‌പൈസ് ജറ്റ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ജയ്പൂരിലെ സാംഗനേര്‍ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്.
138 യാത്രക്കാരും ജീവനക്കാരുമായി പറന്നുയര്‍ന്നയുടന്‍ എസ്ജി913 വിമാനത്തിന്റെ എന്‍ജിനില്‍ നിന്നും വന്‍സ്‌ഫോടനശബ്ദം കേള്‍ക്കുകയായിരുന്നു. തീപടരുന്നത് ശ്രദ്ധയില്‍പെട്ട പൈലറ്റ് അടിയന്തര ലാന്റിങ്ങിന് അനുമതി തേടി.
വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications