5വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു
ദില്ലി: അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ബെല്‍റ്റുകൊണ്ട് അടിയ്ക്കുകയും ചെയ്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയിലെ സാഗര്‍പുര്‍ ഭാഗത്തെ ദമ്പതികളുടെ മകളെയാണ് ഗുരുതരനിലയില്‍ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയത്.
കുട്ടിയുടെ ശരീരത്തില്‍ ബെല്‍റ്റ് കൊണ്ടും കല്ലുകൊണ്ടും മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കാണാനുണ്ട്. ആദ്യം കുട്ടിയെ ദീന്‍ ദയാല്‍ ഉപാധ്യായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പി്ന്നീട് അവസ്ഥയില്‍ മാറ്റമില്ലാഞ്ഞതിനെത്തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ട്രോമ കെയറിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ആരെയും ഇതേവരെ അറസ്റ്റുചെയ്തിട്ടില്ല. പക്ഷേ ലൈംഗികമായും ശാരീരികമായും കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാഗര്‍പൂരിലെ വീട്ടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് കുട്ടിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നില്ല അമ്മ വീട്ടിനുള്ളില്‍ ജോലിത്തിരക്കിലായിരുന്നു.
തന്നെ ഒരാള്‍ ബലൂണ്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയെന്നും പിന്നീട് മധുരം തന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ യുവാവ് ആരാണെന്നകാര്യം കുട്ടിയ്ക്ക് അറിയില്ല. പൊലീസ് ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications