കുന്നംകുളത്ത് സിപിഎമ്മിന് ശ്രീരാമന്‍?
തൃശൂര്‍: കുന്നംകുളത്ത് സിറ്റിങ് എംഎല്‍എ. ബാബു എം. പാലിശേരിയെ മാറ്റി പ്രശസ്ത നടനും സാഹിത്യകാരനുമായ വികെ. ശ്രീരാമനെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം. നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
അതേസമയം ബാബു എം. ബാലുശേരിയെ വീണ്ടും മല്‍സരിപ്പിക്കണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ബാബുവിനെ മാറ്റിയാല്‍ തന്നെ സഹോദരന്‍ ബാലാജിയെ മല്‍സരിപ്പിക്കണമെന്നാണു ചില കേന്ദ്രങ്ങളുടെ ആവശ്യം. ഇപ്പോള്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥി എന്ന നിലയ്ക്കാണു വി.കെ. ശ്രീരാമന്റെ പേര് സജീവമായി ഉയര്‍ന്നുവന്നിട്ടുള്ളത്.
മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി തൃശൂരില്‍ സിപിഎമ്മിന്റെ പല സിറ്റിങ് എംഎല്‍എമാര്‍ക്ക് ഒരിയ്ക്കല്‍ കൂടി അവസരം ലഭിയ്ക്കുമെന്നാണ് കരുതുന്നത്.
സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ (ചേലക്കര), മുരളി പെരുനെല്ലി(മണലൂര്‍), ബിഡി ദേവസ്യ(ചാലക്കുടി), പ്രഫ. സി രവീന്ദ്രനാഥ് (കൊടകര-പുതുക്കാട്), കെവി അബ്ദുള്‍ ഖാദര്‍(ഗുരുവായൂര്‍) എന്നിവര്‍ വീണ്ടും മത്സരരംഗത്തുണ്ടാവുമെന്നാണ് സൂചന. അതേ സമയം തൃശൂര്‍-ഇരിങ്ങാലക്കുട സീറ്റിനെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കം തീര്‍ന്നിട്ടില്ല. ഇരിങ്ങാലക്കുട സീറ്റാണ് ഇരുപാര്‍ട്ടികളും ആവശ്യപ്പെടുന്നത്.


Click it and Unblock the Notifications