തീവണ്ടിയില്‍ അപമാനശ്രമം;പട്ടാളക്കാരന്‍ അറസ്റ്റില്‍
ഷൊര്‍ണൂര്‍: രാജധാനി എക്‌സ്പ്രസ്സില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച പട്ടാളക്കാരനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തു.
ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതിപ്രകാരം തീവണ്ടിയിലെ യാത്രക്കാരനായ കൊല്ലം കുണ്ടറ സ്വദേശി ഉദയകുമാറിനെ(36)ആണ് അറസ്റ്റുചെയ്തത്.
യുവതി നിസാമുദ്ദീനില്‍നിന്ന് എറണാകുളത്തേക്ക് യാത്രചെയ്യുകയായിരുന്നു. തീവണ്ടിയിലെ ടായ്‌ലറ്റില്‍നിന്ന് മടങ്ങിവരവെ ഉദയകുമാര്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.
വണ്ടി ഷൊറണൂര്‍ റെയില്‍വേ ജങ്ഷനിലെത്തിയപ്പോള്‍ യുവതി റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.വ്യാഴാഴ്ച ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ ഉദയകുമാറിനെ ജാമ്യത്തില്‍ വിട്ടു.












Click it and Unblock the Notifications