കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിക്കാന്‍ പത്മജയ്ക്കും താല്‍പര്യം

  • By Lakshmi
Google Oneindia Malayalam News

Padmaja
തിരുവനന്തപുരം: വിശാല ഐയുടെ ഭാഗമാകാന്‍ തീരുമാനിച്ച പഴയ കരുണാകര വിഭാഗം തങ്ങളുടെ 14 നേതാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ടു കെപിസിസിക്കു കത്തു നല്‍കി.

കഴിഞ്ഞതവണ ഡിഐസി മല്‍സരിച്ച 18 സീറ്റില്‍ 14 സീറ്റാണ് അവര്‍ ചോദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പത്മജ വേണുഗോപാല്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ കണ്ടു ചര്‍ച്ച നടത്തി.

18 സീറ്റുകളാണ് മുന്‍ തിരഞ്ഞെടുപ്പില്‍ ഡിഐസി ക്ക് നല്‍കിയത്. ഇതില്‍ ടി. എം ജേക്കബിന് നല്‍കിയ രണ്ടെണ്ണം ഒഴികെ ബാക്കി സീറ്റുകള്‍ നല്‍കണമെന്നാണ് ആവശ്യം. ഇതില്‍ പരിഗണിക്കേണ്ടവരുടെ പേരുകളും പത്മജ പട്ടികയായി നല്‍കി.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്മജയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരമോ, വട്ടിയൂര്‍ക്കാവോ ആണ് പത്മജയ്ക്ക് താത്പര്യം. കരുണാകര വിഭാഗം നേതാക്കളായ ജോസി സെബാസ്റ്റിയന്‍, ത്രിവിക്രമന്‍ തമ്പി, ഇബ്രാഹിംകുട്ടി കല്ലാര്‍, ടി. വി. ചന്ദ്രമോഹന്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.

തിരഞ്ഞെടുപ്പുസമിതിയില്‍ കരുണാകര വിഭാഗത്തില്‍നിന്ന് ആരും ഇല്ലാത്തതിനാലാണ് പട്ടിക നല്‍കിയതെന്ന് കരുണാകരപക്ഷം നേതാക്കള്‍ അറിയിച്ചു.

English summary
Senior Congress leader K Karunakaran's daughter Padmaja Venugopal submit candidates list to KPCC president Ramesh Chennithala. She also interested to contest the assembly election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X