നാദാപുരത്ത് സിപിഎമ്മുകാര്‍ക്ക് വെട്ടേറ്റു
കോഴിക്കോട്: നാദാപുരത്തിനടുത്ത് കല്ലാച്ചിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നടുക്കണ്ടി രാജേഷ്, കൃഷ്ണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചതിന് ശേഷം കടന്നുകളയുകയായിരുന്നു. അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ വാണിമേല്‍ പാലത്തിനടിയില്‍ നിന്നും പോലീസ് സ്റ്റീല്‍ ബോംബുകളും നിര്‍മ്മാണ സാമഗ്രികളും കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
കഴിഞ്ഞമാസം നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ 5 ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം നടന്ന സമാധാനനീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് പുതിയ ആക്രമണം.












Click it and Unblock the Notifications