Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്നതാ പ്രദര്‍ശനം; പാസ്റ്റര്‍ അറസ്റ്റില്‍

എറണാകുളം: ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പാസ്റ്ററെ പെണ്‍കുട്ടികള്‍ പിടികൂടി പൊലീസിന് കൈമാറി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് വനിതാ കോളെജ് ഹോസ്റ്റലിന് മുന്നിലാണ് പാസ്റ്റര്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

കോലഞ്ചേരി സ്വദേശി തോമസ് വര്‍ഗീസ്(50)ആണ് പിടിയിലായത്. പെന്തക്കോസ്ത് സുവിശേഷ സംഘത്തിലെ വൈദികനായ ഇയാള്‍ പലസ്ഥലങ്ങളിലും പതിയിരുന്ന് തനിച്ച് വരുന്ന പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നതായി നാട്ടുകാരും വിദ്യാര്‍ത്ഥികളും നേരത്തേ പൊലീസില്‍ പരാതിപ്പെട്ടരിുന്നു.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ വനിതാ ഹോസ്റ്റലിന് മുന്നില്‍ ഇയാള്‍ അശ്ലീലപ്രദര്‍ശനത്തിന് എത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഇയാളെ പിടികൂടുകയായിരുന്നു.

പെണ്‍കുട്ടികളും നാട്ടുകാരും ചേര്‍ന്ന് പിടിച്ചുനല്‍കിയ ഇയാളെ അറസ്റ്റുചെയ്തശേഷം പൊലീസ് ജാമ്യത്തില്‍ വിട്ടു. പൊലീസിന്റെ ഈ നടപടി നാട്ടുകാരില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+