അര്‍ഹമായ സീറ്റ് കിട്ടണം: കെഎം മാണി
കോട്ടയം: കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനത്തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിന് കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി കോട്ടയത്ത് ചേര്‍ന്നു.
കേരള കോണ്‍ഗ്രസിന് അര്‍ഹമായ സീറ്റ് കിട്ടിയേ തീരുവെന്ന് സ്റ്റിയറിംഗ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചുവെന്ന് കെ.എം മാണി വ്യക്തമാക്കി.
എത്ര സീറ്റ് എന്ന കാര്യമല്ല ചര്‍ച്ച ചെയ്തത് അര്‍ഹമായ പരിഗണന ലഭിക്കുക എന്നതാണ്. കോണ്‍ഗ്രസുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ടില്ല. 22 സീറ്റ് എന്നത് പാര്‍ട്ടി എഴുതി നല്‍കിയ കാര്യമാണ്. ചര്‍ച്ചകളിലൂടെ മാത്രമേ അന്തിമ തീരുമാനത്തിലെത്തുകയുള്ളു- മാണി പറഞ്ഞു.
അര്‍ഹമായ സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ മാണിവിഭാഗം ഒറ്റയ്ക്കു മത്സരിക്കണമെന്ന് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ വിലയേറിയ സംഭവന നല്‍കിയ പ്രസ്ഥാനയാണ് കേരള കോണ്‍ഗ്രസ്. 13 സീറ്റെന്ന കോണഗ്രസ് നിലപാട് സ്വീകരിക്കാന്‍ ഒരുക്കമല്ലെന്ന് സ്റ്റിയറിംഗ് കമ്മിറ്റി പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു.
ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയെ പ്രമേയം ചുമതലപ്പെടുത്തി.
സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് യോഗത്തിനു മുന്‍പ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications