നാശം വിതച്ചൊഴുകി വന്ന രാക്ഷസത്തിര
ടോക്കിയോ: ജപ്പാന്‍ തീരങ്ങളെ നക്കിത്തുടച്ച സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ അവ്യക്തത തുടരുന്നു. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍ികിയിരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനപ്പുറം സുനാമിത്തിരകള്‍ ആഞ്ഞടിച്ചു കയറിയത് അവരുടെ കണക്കുക്കൂട്ടല്‍ തെറ്റിച്ചു.
ജപ്പാന്റെ കിഴക്കന്‍ തീരത്തിന് 80 മൈല്‍ അകലെയാണ് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.45ന് (ഇന്ത്യന്‍ സമയം 11.55ന്) ശക്തമായ ഭൂകമ്പം ഉണ്ടായത്. ഇതേതുടര്‍ന്നുണ്ടായ സുനാമി തിരമാലകള്‍ വന്‍നാശമാണ് വിതച്ചത്. തീരദേശങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. വാഹനങ്ങള്‍ കൂട്ടത്തോടെ ഒഴുക്കിലാണ്ടു പോയി.
മിയാഗിയില്‍ ഭീമന്‍ കപ്പല്‍ സുനാമിത്തിരയില്‍പ്പെട്ട് ഒഴുകി അവിടെ കെസെന്നുമ നഗരാതിര്‍ത്തിയിലെ ബണ്ടില്‍ ഇടിച്ചാണ് നിന്നത്. എല്ലാംനക്കിത്തുടച്ച് പ്രളയജലം നാശം വിതച്ച് ഒഴുകുന്ന ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തത് ലോകം ഭീതിയോടെയാണ് കണ്ടത്.
| Powerful Earth quake in Japan |












Click it and Unblock the Notifications