കാമുകിയെ കൊന്നു തിന്നു
സ്റ്റോക്ക്‌ഹോം: മനോരോഗിയായ ആള്‍ ഉറങ്ങിക്കിടന്ന കാമുകിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാംസം പാകം ചെയ്ത് കഴിഞ്ഞു. 32കാരനായ സ്വീഡന്‍ വംശജന്‍ ഇസാക്കിന്‍ ജോണ്‍സണ്‍ എന്നയാളാണ് നാല്‍പതുകാരിയായ കാമുകിയെ കൊന്നുതിന്നത്.
ഷോപ്പിംഗിന് പോയി മടങ്ങി വന്നശേഷം ക്ഷീണിതയായി ഉറങ്ങുകയായിരുന്ന കാമുകിയെ ഇയാള്‍ കത്തിയും, കത്രികകളും ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങളില്‍ ചിലതെടുത്ത് കൊണ്ടുപോയി പാകം ചെയ്ത് ഭക്ഷണം കഴിയ്ക്കുകയായിരുന്നു.
ബാക്കിവന്ന ശരീരഭാഗങ്ങള്‍ മറവു ചെയ്യുകയും ചെയ്തു. പൊലീസ് പിടികൂടിയ ജോണ്‍സണ്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കൊലപാതകം നടത്തിയെന്ന് കണ്ടെത്തിയ കോടതി ഇയാളെ മാനസിക നില തകരാറിലായതിനാല്‍ മനോരോഗ ആശുപത്രിയിലേക്ക് പ്രവേശിപ്പിയ്ക്കാന്‍ ഉത്തരവിട്ടു. കൊലയ്ക്ക് പ്രേരിപ്പിച്ചതിനെക്കുറിച്ച് ഒന്നും പറയാന്‍ ജോണ്‍സന്‍ തയാറായില്ല.












Click it and Unblock the Notifications