മോണിക്കയ്ക്ക് ക്ലിന്റണോട് ഇപ്പോഴും പ്രണയം

1995ല്‍ വൈറ്റ്ഹൌസില്‍ ഉദ്യോഗസ്ഥയായിരിക്കുമ്പോഴാണ് മോണിക്കയും അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണുമായി അടുത്തതും അത് ലോകം മുഴുവന്‍ അറിഞ്ഞത്. ഇപ്പോഴും 37 വയസ്സായി എന്നതൊഴിച്ചാല്‍ മോണിയ്ക്കയ്ക്ക് മറ്റ് മാറ്റങ്ങളൊന്നുമില്ലെന്നും അവര്‍ ഇപ്പോഴും ക്ലന്റണെ പ്രണയിക്കുന്നുണ്ടെന്നുമാണ് കൂട്ടുകാര്‍ പറയുന്നത്.
ക്ലിന്റണ് മോണിക്കയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായി. ബിസിനസും ടിവി ഷോകളും മറ്റുമായി കഴിയുകയാണ് ഇപ്പോള്‍ മോണിക്ക. ക്ലിന്റണ് ശേഷം പലരെയും പ്രണയിച്ചെങ്കിലും ആരെയും മോണിക്ക ജീവിത പങ്കാളിയാക്കിയില്ല. കാരണം മറ്റൊന്നുമല്ല ക്ലിന്റണോടുള്ള സ്നേഹം തന്നെ.
ക്ലിന്റണ് തന്ന അത്രയും സന്തോഷം ഇതുവരെ പരിചപ്പെട്ടവരാരും തന്നിട്ടില്ല എന്നാണ് മോണിക്ക പറയുന്നത് എന്ന് അവരുടെ സുഹൃത്തുക്കള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മോണിക്കയുമായുള്ള ബന്ധം ക്ലിന്റന് ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് ഒരു അവസരത്തില്‍, മോണിക്കയുമായി ബന്ധമില്ല എന്ന് പറഞ്ഞത് തന്റെ കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്ന് തിരുത്തിപ്പറയുകയും ചെയ്തിരുന്നു.
മോണിക്കയുടെ മനസ്സിലിരിപ്പ് അറിഞ്ഞ് ഇനിയിപ്പോള്‍ സമാധാനം നഷ്ടപ്പെടുക ക്ലിന്റണിന്റെ ഭാര്യയും യുഎസ് വിദേശകാര്യ സെക്രട്ടറിയുമായ ഹിലാരി ക്ലിന്റണായിരിക്കും.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications