കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോണിക്കയ്ക്ക് ക്ലിന്റണോട് ഇപ്പോഴും പ്രണയം

  • By Lakshmi
Google Oneindia Malayalam News

Monica
ന്യൂയോര്‍ക്ക്: മോണിക്ക ലെവിന്‍സ്‌കിയെ ഓര്‍ക്കുന്നില്ലേ അമേരിക്കയുടെ മുന്‍ പ്രിസിഡന്റ് ബില്‍ ക്ലിന്റണെ വിവാദങ്ങളുടെ നടുക്കടലിലേയ്ക്ക് തള്ളിയിട്ട സുന്ദരി. വിവാദങ്ങളും മാധ്യമ ശ്രദ്ധയും എല്ലാം കഴിഞ്ഞിട്ടും മോണിക്ക ഇപ്പോഴും ക്ലിന്റണെ പ്രണയിക്കുകയാണത്രേ. അവരുടെ സുഹൃത്തുക്കള്‍തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

1995ല്‍ വൈറ്റ്‌ഹൌസില്‍ ഉദ്യോഗസ്ഥയായിരിക്കുമ്പോഴാണ് മോണിക്കയും അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണുമായി അടുത്തതും അത് ലോകം മുഴുവന്‍ അറിഞ്ഞത്. ഇപ്പോഴും 37 വയസ്സായി എന്നതൊഴിച്ചാല്‍ മോണിയ്ക്കയ്ക്ക് മറ്റ് മാറ്റങ്ങളൊന്നുമില്ലെന്നും അവര്‍ ഇപ്പോഴും ക്ലന്റണെ പ്രണയിക്കുന്നുണ്ടെന്നുമാണ് കൂട്ടുകാര്‍ പറയുന്നത്.

ക്ലിന്റണ്‍ മോണിക്കയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായി. ബിസിനസും ടിവി ഷോകളും മറ്റുമായി കഴിയുകയാണ് ഇപ്പോള്‍ മോണിക്ക. ക്ലിന്റണ് ശേഷം പലരെയും പ്രണയിച്ചെങ്കിലും ആരെയും മോണിക്ക ജീവിത പങ്കാളിയാക്കിയില്ല. കാരണം മറ്റൊന്നുമല്ല ക്ലിന്റണോടുള്ള സ്‌നേഹം തന്നെ.

ക്ലിന്റണ്‍ തന്ന അത്രയും സന്തോഷം ഇതുവരെ പരിചപ്പെട്ടവരാരും തന്നിട്ടില്ല എന്നാണ് മോണിക്ക പറയുന്നത് എന്ന് അവരുടെ സുഹൃത്തുക്കള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മോണിക്കയുമായുള്ള ബന്ധം ക്ലിന്റന്‍ ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് ഒരു അവസരത്തില്‍, മോണിക്കയുമായി ബന്ധമില്ല എന്ന് പറഞ്ഞത് തന്റെ കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്ന് തിരുത്തിപ്പറയുകയും ചെയ്തിരുന്നു.

മോണിക്കയുടെ മനസ്സിലിരിപ്പ് അറിഞ്ഞ് ഇനിയിപ്പോള്‍ സമാധാനം നഷ്ടപ്പെടുക ക്ലിന്റണിന്റെ ഭാര്യയും യുഎസ് വിദേശകാര്യ സെക്രട്ടറിയുമായ ഹിലാരി ക്ലിന്റണായിരിക്കും.

English summary
Friends of former White House intern Monica Lewinsky say she has never married or had children because she is still in love with Former US President Bill Clinton. Ms Lewinsky, 37, who has run a successful business and hosted a reality television show.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X