ജപ്പാനില്‍ വന്‍ഭൂകമ്പം; സുനാമി

നാല് മീറ്ററോളം ഉയരത്തില്‍ വന്ന സുനാമിത്തിരകളില്‍ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. സുനാമി കരപ്രദേശങ്ങളിലേക്ക് അടിച്ചുകയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നുണ്ട്. മിയാഗി തീരത്ത് സുനാമിത്തിരമാല ആഞ്ഞടിച്ചുകയറുകയാണ്. ഇതിനകം തന്നെ പല പ്രധാനപട്ടണങ്ങളും സുനാമി വിഴുങ്ങിക്കഴിഞ്ഞു. പലയിടത്തും അഗ്‌നിബാധയുമുണ്ടായിട്ടുണ്ട്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ സെന്‍ഡായ് പ്രവിശ്യിലെ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നിട്ടുണ്ട്. ഇവിടത്തെ റണ്‍വെ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ ടോക്കിയോയിലും പ്രകമ്പനം അനുഭവപ്പെട്ടു. മിയാഗിയിലും കനത്ത നാശമുണ്ടായി. ഇത്തിഹാര മേഖലയിലെ ഒരു ഓയില്‍ റിഫൈനറിയില്‍ വന്‍ തീപിടുത്തം ഉണ്ടായി. നാശനഷ്ടം കുറയ്ക്കാനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി അറിയിച്ചു. ദുരന്തം നേരിടാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മുന്‍കരുതലെന്ന നിലയില്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് റഷ്യ, തായ്‌വാന്‍, ഇന്‍ഡോനേഷ്യ, ഹവാലി, ഫിലിപ്പെന്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, മെക്‌സിക്കോ തുടങ്ങിയിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.
പ്രാദേശിക സമയം 2.46നാണ് ആദ്യഭൂചലനമുണ്ടായത്. അരമണിക്കൂറിനുള്ളില്‍ രണ്ട് തുടര്‍ചലനങ്ങള്‍ കൂടി ഉണ്ടായെന്ന് യുഎസ് ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ജപ്പാനില്‍ ഭൂചലനം അനുഭവപ്പെടുന്നുണ്ടായിരുന്നു.
കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 7.6 പോയിന്റ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സമീപകാലത്ത് അനുഭവപ്പെട്ടതില്‍ ഏറ്റവും ശക്തിയേറിയത്.












Click it and Unblock the Notifications