Get Updates
Get notified of breaking news, exclusive insights, and must-see stories!

വസ്തുതര്‍ക്കം: യുപിയില്‍ 10പേരെ ചുട്ടുകൊന്നു

ലഖ്‌നൊ: വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ ദിഗാഹി ഗ്രാമത്തില്‍ അഞ്ച് കുട്ടികള്‍ അടക്കം പത്ത് പേരെ ചുട്ടുകൊന്നു.

ഒരു ഗ്രാമത്തലവന്റെ സഹചാരിയാണ് കൊലപാതകം നടത്തിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഗ്രാമത്തലവനെ എതിര്‍ വിഭാഗം വെടിവച്ച് കൊന്നു.

ബുധനാഴ്ച രാത്രി ഗ്രാമത്തലവനായ ദിന സിംഗിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ദ്വാരക ദുബെയുടെയും അയോധ്യ ദുബെയുടെയും വീടുകള്‍ക്ക് തീയിട്ടത്. വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അഞ്ച് കുട്ടികളും രണ്ട് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും വെന്ത് മരിക്കുകയായിരുന്നു.

പിന്നീട് അയോധ്യ ദുബെ, ദ്വാരക ദുബെ, കൃഷ്ണ മുരാരി, ധീരേന്ദ്ര കുമാര്‍ ദുബെ എന്നിവര്‍ ചേര്‍ന്നാണ് ദിന സിംഗിനെ വ്യാഴാഴ്ച രാവിലെ വെടിവച്ച് കൊന്നത്.

വിവരമറിഞ്ഞെത്തിയ പൊലീസിനെ ഗ്രാമത്തിലേക്ക് കടക്കാന്‍ ജനക്കൂട്ടം അനുവദിച്ചില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാല്‍പ്പത് പേരെ പൊലീസ് തെരയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+