എന്‍ജിനീയറിങ് വിദ്യര്‍ഥിനിയെ കുത്തിക്കൊന്നു
നാഗ്പൂര്‍: വനിതാ ദിനത്തില്‍ ദില്ലിയില്‍ കൊളെജ് വിദ്യാര്‍ഥിനി പൊതുസ്ഥലത്ത് കൊലചെയ്യപ്പെട്ടതിന് പിന്നാലെ സമാനമായ സംഭവം നാഗ്പൂരിലും അരങ്ങേറി.
വെള്ളിയാഴ്ച നഗരത്തില്‍ ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ 4പേര്‍ ചേര്‍ന്ന് കുത്തിക്കൊന്നു. നാഗ്പൂര്‍ കെഡികെ എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ഥിനിയായ മോണിക ഗിര്‍ണാപുരെ(21)യാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് കൊല നടന്നത്. കൊലപാതകികള്‍ കുറ്റകൃത്യം നടത്തി ഉടന്‍ തന്നെ രക്ഷപെട്ടു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകത്തിനു കാരണം എന്തെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
നന്ദന്‍വനിലെ തിരക്കേറിയ തെരുവില്‍ വച്ചാണ് കൊലനടന്നത്. അക്രമികള്‍ പോയിക്കഴിഞ്ഞിട്ടും പത്തുമിനിറ്റോളം യുവതി രക്തത്തില്‍ക്കുളിച്ച് തെരുവില്‍ കിടന്നു. പിന്നീട് പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications