കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്റെ പാര്‍ട്ടി വൈഎസ്ആര്‍ കോണ്‍ഗ്രസ്

  • By Lakshmi
Google Oneindia Malayalam News

Jaganmohan Reddy
ഹൈദരബാദ്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുന്‍ എംപി ജഗന്‍മോഹന്‍ റെഡ്ഡി വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.

കിഴക്കന്‍ ഗോദാവരി ജില്ലയിലെ ജഗംപെട്ടില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ ജഗന്‍ പുതിയ പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

വൈഎസ്ആറിന്റെ ചിത്രം ആലേഖനം ചെയ്ത മൂവര്‍ണക്കൊടിയായിരിക്കും പാര്‍ട്ടിയുടെ പതാക. പുലിവെന്തുല, കഡപ്പ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് ശേഷം ചേരുന്ന രണ്ട് ദിവസത്തെ യോഗം പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് രൂപം നല്‍കും.

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ജഗന്‍ പറഞ്ഞു. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് ജഗന്‍ പറഞ്ഞു.

English summary
More than three months after he quit the Congress party, former MP YS Jaganmohan Reddy on Friday announced the name of his new party as YSR Congress Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X