രാധികയുടെ കൊലയാളി മുംബൈയില്‍ പിടിയില്‍

രാധികയുടെ കൊലയാളിയുടെതെന്ന് സംശയിക്കുന്ന രേഖാചിത്രം പോലീസ് തയ്യാറാക്കിയിരുന്നു. ഇതു തിരിച്ചറിഞ്ഞ രാധികയുടെ മാതാപിതാക്കള്‍, ഇയാള്‍ കഴിഞ്ഞ മൂന്ന വര്‍ഷമായി മകളുടെ പിന്നാലെയുണ്ടായിരുന്നുവെന്ന് പോലീസിനെ അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് സീതാപൂര്‍ സ്വദേശികളായ അഷ്‌റഫ്, തബ്രീസ് എന്നിവരെ ഇത് സംബന്ധിച്ച് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് കൊലയാളി രാംസിങ്് ആണെന്ന വിവരം ലഭിച്ചത്.
രാധികയെ ശല്യം ചെയ്തതിന് മൂന്നുവര്‍ഷംമുമ്പ് രാംസിങിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പകയാണ് കൊലയ്ക്കുപിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഇപ്പോള്‍ ദില്ലിയിലാണ് താമസം. ഇയാള്‍ മനോരോഗിയാണെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ 8 നാണ് റാംലാല്‍ ആനന്ദ കോളേജിനുമുന്നില്‍വച്ചാണ് അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ രാധികയ്ക്ക് വെടിയേറ്റത്.












Click it and Unblock the Notifications