കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധിയ്‌ക്കെതിരെ മത്സരിക്കാന്‍ ഹിജഡ ?

  • By Lakshmi
Google Oneindia Malayalam News

Rose
ചെന്നൈ: പാര്‍ട്ടികള്‍ അനുവാദം നല്‍കുകയാണെങ്കില്‍ മൂന്നാം ലിംഗക്കാരും തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥനാര്‍ത്ഥികളായേയ്ക്കും. നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുടെ സ്ഥാനാര്‍ത്ഥിയായി മുഖ്യമന്ത്രി എം കരുണാനിധിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണന്ന്് ഹിജഡയും ടിവി അവതാരകയുമായ റോസ്.

തനിയ്ക്കുപിന്നില്‍ ഒരു ഉറച്ച വോട്ട് ബാങ്ക് ഉണ്ടെന്നും മത്സരിപ്പിച്ചാല്‍ ജയം ഉറപ്പാണെന്നും അത് ജയലളിതയ്ക്കും വിജയകാന്തിനും നേട്ടമാകുമെന്നുമാണ് റോസ് പറയുന്നത്. തമിഴ്‌നാട്ടിലെ കരൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് റോസ് വിജയകാന്തിന് കത്ത് നല്‍കിയിരിക്കുകയാണ്.

മൂന്നാംലിംഗക്കാരെയും സ്വവര്‍ഗാനുരാഗികളെയും നമ്മുടെ സമൂഹം ഇതുവരെ അടിച്ചമര്‍ത്തുകയായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഞങ്ങള്‍ സംഘടിച്ചുകഴിഞ്ഞു. മൂന്നാംലിംഗക്കാരുടെയും സ്വവര്‍ഗ ലൈംഗികത ഇഷ്ടപ്പെടുന്നവരുടെയും എണ്ണം ഇപ്പോള്‍ തമിഴ്‌നാട്ടില്‍ 75 ലക്ഷമാണ്്. മൂന്നാംലിംഗക്കാര്‍ മാത്രം രണ്ട് ലക്ഷം പേരുണ്ട്. ഇതൊരു വലിയ വോട്ടുബാങ്കാണ്- റോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ടെന്നും താന്‍ ഇന്ത്യന്‍ പൗരത്വമുള്ളയാളാണെന്നും റോസ് പറഞ്ഞു. വിജയകാന്ത് സമ്മതിക്കുകയാണെങ്കില്‍ കരുണാനിധിയുടെ മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കാനും താന്‍ തയ്യാറാണെന്നും റോസ് വ്യക്തമാക്കി.

എന്നെപ്പോലുള്ള പലരും സമൂഹത്തിനെതിരെ പോരാടിയതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ലൈംഗികന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന പല അവകാശങ്ങളും. സര്‍ക്കാരും സമൂഹവും ഞങ്ങളെ അംഗീകരിച്ച് കഴിഞ്ഞു. ലൈംഗികന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒരാളെന്ന രീതിയില്‍ ഞാന്‍ ഈ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു. തമിഴ്‌നാട്ടിലെ കരൂരില്‍ മത്സരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇതിനുള്ള അപേക്ഷ ഞാന്‍ വിജയകാന്തിന് നല്‍കിക്കഴിഞ്ഞു- റോസ് പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി ടിവി അവതാരകയായ ഹിജഡയാണ് റോസ്. വിജയ് ടിവിയില്‍ വരുന്ന ഇപ്പടിക്ക് റോസ് എന്ന പരിപാടിയാണ് റോസ് അവതരിപ്പിക്കുന്നത്. ചെന്നൈയില്‍ ജനിച്ച്, സത്യഭാമ കൊളേജില്‍ നിന്ന് ബിഇ പഠിച്ച റോസ് അമേരിക്കയില്‍ പോയി എംഎസ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ചെന്നൈയില്‍ ലയോള കൊളേജില്‍ നിന്ന് വിസ്‌കോം ബിരുദവും റോസ് നേടിയിട്ടുണ്ട്.

കുറച്ചുനാള്‍ മുമ്പ് നര്‍ത്തകിയും നടിയുമായ ഹിജഡ കല്‍ക്കി മത്സരിക്കാന്‍ തല്‍പര്യമുണ്ടെന്ന് കാണിച്ച് കരുണാനിധിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇവര്‍ കരുണാനിധിയുടെ മറുപടിയും കാത്തിരിക്കുമ്പോഴാണ് റോസും രംഗത്തെത്തിയിരിക്കുന്നത്.

English summary
Transgender television host Rose Venkatesan, who has filed an application with the DMDK seeking a party ticket, may be becom a a very unlikely competitor to CM M Karunanidhi in the forthcoming Assembly elections,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X