സാധ്യതാ പട്ടികയില്‍ ചെന്നിത്തലയും പത്മജയും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പത്മജ വേണുഗോപാലും.
ശനിയാഴ്ച കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാനിരിക്കെ ഡിസിസികള്‍ ആദ്യ സാധ്യതാ പട്ടിക കെപിസിസിയ്ക്ക് നല്‍കി. നിലവിലെ എംഎല്‍എമാരില്‍ ഭൂരിപക്ഷവും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
സാമുദായിക സന്തുലിതാവസ്ഥയും ഗ്രൂപ്പും പരിഗണിച്ച് ഓരോ മണ്ഡലത്തിലേക്കും മൂന്നിലേറെ സ്ഥാനാര്‍ത്ഥികള്‍ അടങ്ങുന്ന പട്ടികയാണ് സമര്‍പ്പിച്ചത്.
പക്ഷേ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത് പൂര്‍ത്തിയാക്കാതെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മറ്റു തലങ്ങളിലേക്കു കടക്കാന്‍ കെപിസിസിക്കു തല്‍ക്കാലം കഴിയില്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ചില പൊതു മാനദണ്ഡങ്ങളായിരിക്കും ശനിയാഴ്ചത്തെ യോഗത്തില്‍ രൂപീകരിക്കുക. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
മൂന്നു പ്രാവശ്യം മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശവും കളങ്കിതരെ സ്ഥാനാര്‍ഥികളാക്കരുതെന്നുള്ള വിവിധ പോഷക സംഘടനകളുടെ ആവശ്യങ്ങളും ചര്‍ച്ചയ്ക്കു വരും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പട്ടിക ഹൈക്കമാന്‍ഡിനു നല്‍കുക.












Click it and Unblock the Notifications